ആലപ്പുഴ :കോട്ടയം:പക്ഷിപ്പനി:കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
രണ്ട് മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും. രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളതിന് 200 രൂപയും ധന സഹായം അനുവദിക്കാനാണ് തീരുമാനം.
നശിപ്പിക്കുന്ന ഒരു മുട്ടയ്ക്ക് 5 രൂപ വീതം നൽകും.
കോട്ടയം ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈകീട്ട് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം ചേരും.
മന്ത്രി കെ രാജു ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.
എന്നാൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിൽ വലിയ അതൃപ്തിയാണ് കര്‍ഷകര്‍ക്ക് ഉള്ളത്.
2016 ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നും അത് തീരെ കുറവാണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.