ന്യൂസ് 18 കേരള ഡിസ്ട്രിബ്യൂഷൻ മാനേജർ ഫക്കീർ മൊഹമ്മദ് രാജ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സയിലായിരുന്നു. 47 വയസ്സായിരുന്നു.*
ആലുവ തോട്ടയ്ക്കാട്ടുകര ആറ്റിൻ കര മൊയ്ദീൻ്റെ മകനാണ്. ഭാര്യ ഷഹ്ന. മക്കൾ .. നെഹാൻ, നെഹ്ല, നെയ്ഹ.
സംസ്കാരം ഇന്ന് രാത്രി 9.30 ന് തോട്ടയ്ക്കാട്ടുകാര ജുമാ മസ്ജിദിൽ.
ഡിസ്കവറി, ഇ.എസ്.പി എൻ ചാനലുകളുടെ വിതരണക്കാരായ കേബിൾ സോണിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ടൈംസ് നെറ്റ് വർക്ക്, മീഡിയാ വൺ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
മൂന്നു വർഷമായി ന്യൂസ് 18ൻ്റെ ഡിസ്ട്രിബ്യൂഷൻ മാനേജരാണ്.
Facebook Comments