കോഴിക്കോട്:വര്‍ഗീയത സംബന്ധിച്ച പരാമർശത്തിൽ വ്യക്തതത വരുത്തി എ വിജയരാഘവൻ . ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷവര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്നാണ് പറഞ്ഞത്. തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നും വിജയരാഘവന്‍ ആരോപിച്ചു.
മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിക്കിടെയാണ് വിജയരാഘവന്‍റെെ പ്രസ്താവന വിവാദമായത്.