17.1 C
New York
Monday, September 20, 2021
Home Kerala ന്യൂജൻ ബൈക്കു മോഷണം : സംഘം പിടിയിൽ

ന്യൂജൻ ബൈക്കു മോഷണം : സംഘം പിടിയിൽ

ന്യൂജൻ ബൈക്കുകൾ മോഷണം നടത്തി വിലസുന്ന സംഘം പിടിയിൽ

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  ആഡംബര വാഹനം മോഷണം നടത്തി വിലസുന്ന സംഘത്തെ ചേവായൂർ പോലീസും കോഴിക്കോട് സിറ്റി
ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ(22വയസ്സ്) അജയ് (22വയസ്സ്) എന്നിവരെയാണ് വാഹനo സഹിതം പിടികൂടിയത്.

അടുത്ത കാലത്ത് കോഴിക്കോട് നഗരത്തിൽ ബൈക്കുകൾ മോഷണം പോവുന്നത് വ്യാപകമായ തിനെ തുടർന്ന് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.സുദർശ്ശൻ രാത്രി കാലങ്ങളിൽ കർശ്ശനമായ വാഹന പരിശോധനക്ക് പോലീസിന് നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ ഭാഗമായി ഡാൻസാഫ് സ്ക്വാഡ് മുൻ കുറ്റവാളികളെ നിരീക്ഷിച്ച് വരികയായിരുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ ചേവായൂർ  എസ് ഐ ഷാൻ എസ് എസ് ന്റെ നേതൃത്ത്വത്തിൽ വെള്ളിമാട്കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടയിൽ കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി ഓടിച്ച് വരവെയാണ് ഇവരെ പിടികൂടിയത്.

പിന്നീട് ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിനോട് പറഞ്ഞത്. രാത്രികാലങ്ങളിൽ പുറത്തിറങ്ങി കറങ്ങി നടക്കുകയും വീടുകളിലും മറ്റു പാർക്കിങ്ങ് സ്ഥലങ്ങളിലും നിർത്തിയിടുന്ന വില കൂടിയ  ന്യൂജൻ മോട്ടോർ ബൈക്കുകളുമാണ്  ഇവർ മോഷണം നടത്തുന്നത്. വാഹനത്തിന്റെ ഹാന്റ് ലോക്ക് തകർത്ത് വയർ ഷോട്ടാക്കിയാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്.

ലഹരി  മരുന്നുകൾ ഉപയോഗിക്കുന്ന ഇവർ രാത്രിയിൽ കറങ്ങി നടന്ന് വാഹനങ്ങൾ മോഷ്ട്ടിച്ച് നഗരത്തിൽ കറങ്ങി നടക്കുകയാണ് പതിവ്. വാഹനത്തിന്റെ നമ്പർ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കു കയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ മുക്കം,മെഡിക്കൽ കോളേജ്,കുന്ദമംഗലം, ചേവായൂർ പോലീസ് സ്റ്റേഷൻ പരധികളിൽ നിന്ന് കൂടുതൽ വാഹനങ്ങൾ  മോഷ്ട്ടിച്ചിട്ടുണ്ടെന്നും പെട്രോൾ തീർന്നാൽ വാഹനങ്ങൾ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചിട്ടുണ്ടെന്നും ചില വാഹനങ്ങൾ വിൽപ്പന നടത്തിയതായും പ്രതികൾ സമ്മതിച്ചതായും ഈ വാഹനങ്ങളെല്ലാം തന്നെ കണ്ടെടുക്കേണ്ടതുണ്ടെന്നും  ചേവായൂർ പോലീസ് ഇൻസ്പെക്ട്ടർ  ചന്ദ്രമോഹനൻ പറഞ്ഞു.

ചേവായൂർ സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ മാരായ അഭിജിത്ത്, രഘുനാഥ്,സീനിയർ സി.പി. ഒ സുമേഷ് നന്മണ്ട,സി പി ഒ ശ്രീരാഗ് ഡാൻസാഫ്  സ്ക്വാഡ് അംഗങ്ങളായ
എഎസ്ഐ എം.സജി, സീനിയർ സിപിഒ മാരായ കെ.അഖിലേഷ്,കെ.എ ജോമോൻ
സിപിഒ  എം.ജിനേഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: