കോഴിക്കോട്: നോവലിസ്റ്റ് കണ്ണൻ കരിങ്ങാട് (68) അന്തരിച്ചു.
കുറ്റ്യാടിക്കടുത്ത് മൊകേരി ചങ്ങരംകുളത്തെ കിഴക്കയിൽ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് അഞ്ച് വർഷത്തോളമായി വിശ്രമത്തിലായിരുന്നു.
നടുപൊയിൽ യു.പി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി വട്ടോളി നാഷണൽ ഹൈസ്കൂളിലും സംസ്കൃതം സ്കൂളിലും പഠിച്ചെങ്കിലും സാമ്പത്തിക പ്രയാസത്താൽ പഠനം തുടരാനാകാതെ കരിങ്കൽ തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞു. ഇതിനിടെയായിരുന്നു നോവൽ രചനയും.
ആറ് മാസം വാട്ടർ അതോറിട്ടിയിൽ താത്കാലിക ജീവനക്കാരനായിരുന്നു.
‘പൂർവ്വാപരം’ , ‘പ്രതിലോകം’ എന്നിവയാണ് കണ്ണൻ കരിങ്ങാട് എഴുതിയ നോവലുകൾ. ‘ഗോമറയിലെ കാമധേനുക്കൾ’ എന്ന ചെറുകഥയും എഴുതി.
തെക്കേ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ പലതവണ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്.
തിരമാലകളിൽ നിന്ന് വൈദ്യുതി, കാട്ടാനകളെ വിരട്ടാനുള്ള യന്ത്രം, ഭൂമികുലുക്കം മുൻകൂട്ടി അറിയാനുള്ള യന്ത്രം തുടങ്ങിയവ അദ്ദേഹം നിർമ്മിച്ചു.
സി.പി.എം കരിങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സരോജിനി.
മക്കൾ: ജിനീഷ്, ജിഷ. മരുമകൻ: മനോജൻ (കൈവേലി). സഹോദരങ്ങൾ: രവീന്ദ്രൻ, രാജൻ, വിനീത മാമ്പിലാട്.