തിരുവനന്തപുരം: ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്നാമനിര്‍ദേശ പത്രികയും കെട്ടിവയ്‌ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ അദ്ദേഹം മാനദണ്ഡങ്ങള്‍ വിശദീകരിച്ചു.
ഓണ്‍ലൈനായി പത്രിക നല്‍കുന്നവര്‍ അത് ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം.പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ അനുവദിക്കൂ.പ്രചാരണ ജാഥകളില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഒരു ജാഥ പൂര്‍ത്തിയായി അര മണിക്കൂറിന് ശേഷമെ അടുത്ത ജാഥ അനുവദിക്കു.80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമുണ്ടാകും.
തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീം രൂപീകരിക്കും.തപാല്‍ വോട്ടിന് 12-ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസം വരെ തപാല്‍ വോട്ടിന് അപേക്ഷിക്കാം. വോട്ടിംഗ് പൂര്‍ണമായി സാമൂഹ്യ അകലം പാലിച്ച് നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു.
അതേ സമയംകൊവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കാനുള്ള ആലോചനകളും പുരോഗമിക്കുന്നു.രാഷ്ട്രീയ പാര്‍ട്ടികളോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഇത് സംബന്ധിച്ച് അഭിപ്രായം ചോദിച്ചു. ഒരാഴ്ചയ്ക്കകം രേഖാമൂലം അഭിപ്രായം അറിയിക്കാനാണ് നിര്‍ദ്ദേശം. കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നതെങ്കില്‍ വേറെ സ്ഥാനാര്‍ത്ഥിയെ എന്തുകൊണ്ട് കണ്ടുപിടിക്കാനായില്ല എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരും.