17.1 C
New York
Saturday, September 18, 2021
Home Kerala നോട്ടിന്റെ ചരിത്രമോതി അരവിന്ദാക്ഷൻ

നോട്ടിന്റെ ചരിത്രമോതി അരവിന്ദാക്ഷൻ

കോട്ടയം:നോട്ടിന്റെ ചരിത്രമോതി അരവിന്ദാക്ഷൻ പര്യടനം തുടരുന്നു. 198 ലോകരാജ്യങ്ങളുടെ കറൻസികൾ, നാണയങ്ങൾ, നോട്ടുകളെ കുറിച്ചും,നാണയങ്ങളെ കുറിച്ചും, ഉള്ള അപൂർവ്വപുസ്തകങ്ങൾ, അത്യപൂർവ ശേഖരവും തോളിലേന്തി പൊതുജനങ്ങൾക്ക് നാണയത്തിൽ നിന്നുള്ള അറിവ് പകർന്നു നൽകുകയാണ് അരവിന്ദാക്ഷൻ. ഉദയംപേരൂർ സ്വദേശിയാണ് അരവിന്ദാക്ഷൻ. തികച്ചും വ്യത്യസ്തമായ രീതിയിൽ തെരുവുകളിൽ നാണയ ശേഖരങ്ങളുടെ പ്രദർശനം നടത്തി വരുകയാണ്, നാണയ ശേഖരണവും പ്രദർശനവും വെറും കൗതുകത്തിനപ്പുറം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് ഈ 64കാരൻ. വിവിധ രാജ്യങ്ങളിലെ കറൻസികൾ പ്ലാസ്റ്റിക് കൂടുകളിൽ ആക്കി മാല പോലെ തൂക്കിയിട്ടും, നാണയങ്ങൾ ഒരു പ്ലാസ്റ്റിക് ഷീറ്റിൽ മേൽ വിവിധ ഡിസൈനുകളിൽ ആയി അടുക്കിവെച്ചു മാണ് പ്രദർശനം. അരവിന്ദാക്ഷൻ ഏറ്റുമാനൂരിലും പ്രദർശനം നടത്തി. ഏറ്റുമാനൂർ ബസ് വേ യിലാണ് പ്രദർശനം. ബസ്സ് കയറാൻ എത്തുന്ന ആളുകൾക്ക് അരവിന്ദാക്ഷന്റെ മിനി മ്യൂസിയം വേറിട്ട കാഴ്ചയായി. തിരുവതാംകൂർ ഡച്ച്, ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ, ചോള ഭരണകാലത്തെ നാണയങ്ങളും അരവിന്ദാക്ഷന്റെ ശേഖരത്തിലുണ്ട്. നാണയങ്ങളെ കുറിച്ചുo, നോട്ടുകളെ പറ്റിയും പുത്തനറിവുകൾ അരവിന്ദാക്ഷനുണ്ട്. പുരാ വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തുകയായിരുന്നു അരവിന്ദാക്ഷൻ ന്റെ ജോലി. ഇതിനിടയിലാണ് നാണയ ശേഖരണ തോടുള്ള കമ്പം തോന്നിയത്. വിവിധ രാജ്യങ്ങളിലെ ഇരുപതിനായിരത്തിലധികം നാണയങ്ങളാണ് അരവിന്ദാക്ഷൻ ന്റെ ശേഖരത്തിലുള്ളത്. സാമ്പത്തികമായി ഒരു നേട്ടവും ഇല്ലെങ്കിലും മറ്റുള്ളവർക്ക് അറിവ് പകരുക എന്നതാണ് തന്റെ ലക്ഷ്യമെന്ന അരവിന്ദാക്ഷൻ പറയുന്നു. കോളേജുകളിലും സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ഇതിനോടകം ഇദ്ദേഹം കറൻസി പ്രദർശനം നടത്തിയിട്ടുണ്ട്. പഴയ നാണയ ശേഖരണത്തിൽ താല്പര്യമുള്ളവർ ഇദ്ദേഹത്തിൽ നിന്നും നാണയങ്ങൾ വാങ്ങാറുണ്ട്. റിസർവ് ബാങ്ക് പുറത്തിറക്കിയ മുഴുവൻ നോട്ടുകളും അരവിന്ദാക്ഷൻന്റെ ശേഖരത്തിലുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...
WP2Social Auto Publish Powered By : XYZScripts.com
error: