നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് ബിജെപി നേതാവ് എസ് സുരേഷ്.
ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ല.
നേമത്തെ സിപിഎം വോട്ടുകൾ ഇത്തവണ യുഡിഎഫിന് പോകും.
സിപിഎം വോട്ട് മറിക്കുമെങ്കിലും തോൽപ്പിക്കാനാവില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പ്രതികരിച്ചു.
ത്രികോണമത്സരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷം ചിത്രത്തിൽ നിന്ന് പോയി. കെ മുരളീധരൻ ശിവൻകുട്ടിയേക്കാൾ നല്ല സ്ഥാനാർഥിയായതിനാൽ സിപിഎം വോട്ടുകൾ കൂടി യുഡിഎഫിന് പോകും.
വട്ടിയൂർക്കാവിലെ ടിഎൻ സീമയുടെ അവസ്ഥയിലാവും നേമത്ത് വി ശിവൻകുട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎൻ സീമയെ കുരുതിക്കൊടുത്ത് കെ മുരളീധരനെ വട്ടിയൂർക്കാവിൽ ജയിപ്പിച്ച ധാരണയിൽ നിന്നാവാം ഇക്കുറി നേമത്ത് ശിവൻകുട്ടിയെ കുരുതിക്കൊടുത്ത് കെ മുരളീധരനെ ജയിപ്പിക്കാം എന്ന ധാരണ ഉണ്ടായതെന്നും എസ് സുരേഷ് പറഞ്ഞു.