നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രന്‍. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. എന്നാൽ താൻ മല്‍സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്ത് മല്‍സരിക്കുമെന്ന പ്രചാരണം നിഷേധിച്ച് ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയിരുന്നു. പുതുപ്പള്ളി വിട്ടൊരു ജീവിതമില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, നേമത്ത് ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മടിയുണ്ടാകില്ലെന്നും, നേമത്ത് മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.