നെല്ലിയാമ്പതിയിൽ കാരപ്പറമ്പിൽ 2 പേർ മുങ്ങി മരിച്ചു.
തമിഴ്നാട് വിനോദസഞ്ചാരികളാണ് വെള്ളച്ചാട്ടത്തിൽ കുളിക്കവേ മുങ്ങി മരിച്ചത്.
തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട മറ്റൊരാളെ രക്ഷപ്പെടുത്തി.
നാലു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
മുതദേഹങ്ങൾ പാലക്കാട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.