നെയ്യാറ്റിൻകര: തർക്ക ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും മരിച്ച രാജൻ ഭൂമി കൈയേറിയതാണെന്നും ചൂണ്ടിക്കാട്ടി തഹസീൽദാരുടെ റിപ്പോർട്ട്.
നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയായ തർക്ക ഭൂമി സംബന്ധിച്ച് തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും മരിച്ച രാജൻ ഭൂമി കൈയേറിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
വസന്തയുടെ പരാതിയിലുണ്ടായ കോടതി വിധിയിൽ വീടൊഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു രാജൻ ഭാര്യയെ ചേർത്ത് പിടിച്ച് തീകൊളുത്തി മരിച്ചത്. വസന്ത ഭൂമി അന്യായമായി കൈവശം വച്ചതാണെന്നായിരുന്നു രാജന്റെ മക്കളും സമീപവാസികളും വാദിച്ചിരുന്നത്.