നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ആണ് ദാരുണമായ സംഭവം ഉണ്ടായത്.
വീട്ടമ്മയായ മുപ്പത്തിയെട്ടുകാരി അക്ഷര ആണ് മരിച്ചത്.
അതേസമയം, അക്ഷരയുടെ മരണത്തിന് പിന്നില്‍ സദാചാര ഗുണ്ടായിസമെന്നാണ് പരാതി.
കൈ ഞരബ് മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. .
ഇന്നലെ രാത്രി എട്ട് മണിയോടെ അക്ഷരയുടെ ഭർത്താവിനെ കാണാൻ സുഹൃത്ത് എത്തിയിരുന്നു. നാട്ടുകാരിൽ ചിലർ ഇയാളെ തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിച്ചു. യുവാവും അക്ഷരയും തമ്മിൽ അവിഹിതമുണ്ടെന്ന് ആരോപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് അക്ഷര ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ അക്ഷരയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.
അക്ഷരയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.