നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടും.
റിട്ടയേഡ് ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ ശിപാർശകളും കണ്ടെത്തലുകളും മന്ത്രിസഭായോഗം അംഗീകരിച്ച സാഹചര്യത്തിലാണ് നടപടി. ആര്‍ട്ടിക്കിള്‍ 311എ പ്രകാരം ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.
പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. രാജ്കുമാറിന് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ല. പ്രാഥമികമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ രാജ്കുമാറിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.