17.1 C
New York
Tuesday, September 28, 2021
Home Kerala നെടുംങ്കണ്ടത്ത് വീട് കയറി അക്രമം

നെടുംങ്കണ്ടത്ത് വീട് കയറി അക്രമം

നെടുങ്കണ്ടം: ചേമ്പളത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ 15 പേരടങ്ങിയ സംഘം ഗൃഹനാഥനെയും ഭാര്യയെയും പൂർണഗർഭിണിയായ മരുമകളെയും ആക്രമിച്ചു. പരുക്കേറ്റ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്കു മാറ്റുന്നത് അക്രമികൾ തടഞ്ഞതിനെത്തുടർന്നു പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ചേമ്പളം പാലത്താനത്ത് ആന്റണി ജോസഫ് (60), ഭാര്യ ഗ്രേസിക്കുട്ടി (56), മരുമകൾ ടീന (25) എന്നിവർക്കാണു പരുക്കേറ്റത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീടു കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.  ആന്റണിയുടെ തല കമ്പിവടി കൊണ്ട് അടിച്ചുപൊട്ടിച്ച നിലയിലാണ്.

ദേഹമാസകലം അടിയേറ്റ പാടുകളുണ്ട്. ഗ്രേസിക്കുട്ടിയെയും ടീനയെയും അക്രമിസംഘം അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. പരുക്കേറ്റ ഇവർ അലറിവിളിച്ചെങ്കിലും അക്രമിസംഘം സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്നു നാട്ടുകാർ അടുത്തേക്കു വന്നില്ല. അര മണിക്കൂറോളം ആന്റണി ബോധമില്ലാതെ റോഡിൽ കിടന്നു.  പൊലീസെത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. 

ആന്റണിയുടെ വീടിനടുത്തുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതുമായി ബന്ധപ്പെട്ടു കേസ് നിലവിലുണ്ട്. സ്ഥലം പഞ്ചായത്തിന്റേതാണെന്നും ഇതു തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി പല തവണ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. തുടർന്നു ഹൈക്കോടതിയെ സമീപിച്ചു. സ്ഥലം അളന്നുതിരിച്ച് ഏറ്റെടുക്കാൻ പഞ്ചായത്തിനോടു ഹൈക്കോടതി ആവശ്യപ്പെട്ടു.

എന്നാൽ  വിധി നടപ്പിലാക്കാൻ അധികൃതർ തയാറായില്ല. തുടർന്നു കോടതിയലക്ഷ്യത്തിന് ആന്റണി കേസ് നൽകി. അടുത്തയിടെ അദാലത്തിലും ഇതു സംബന്ധിച്ചു പരാതി നൽകി. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.  നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: