നൂറിലധികം മോഷണക്കേസുകളിലെ പ്രതി പെരിന്തൽമണ്ണയിൽ പിടിയിൽ ……
പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി അനിൽകുമാർ . മലപ്പുറം ജില്ലാപോലീസ് മേധാവി യുടെ നിർദ്ദേശപ്രകാരം രാത്രികാല മോഷണങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലും പോലീസ് സംഘം നടത്തിയ നടത്തിയ രഹസ്യ പരിശോധനയിലാണ്
പാലക്കാട് ,മലപ്പുറം ,തൃശ്ശൂർ ,കോഴിക്കോട് ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയിലായത് . മഞ്ചേരി കോളേജ് കുന്ന് സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ @ കാർലോസ് നെയാണ് പെരിന്തൽമണ്ണ CI സജിൻ ശശി, എസ്.ഐ.മാരായ ശ്രീജിത്ത്, പ്രമോദ് , എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ കൂൾബാറിലും സമീപത്തെ ക്രിസ്ത്യൻ പള്ളിയിലും മോഷണം നടന്നിരുന്നതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS ൻ്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ പോലീസും ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡും നൈറ്റ് പട്രോളിംഗ് ശക്തമാക്കുകയും അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ ഒന്നരമാസം മുൻപ് ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി അനിൽകുമാറിനെ തിരിച്ചറിയുകയും തുടർന്ന് കൊയമ്പത്തൂർ, പാലക്കാട് , ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ അനിൽകുമാർ പെരിന്തൽമണ്ണയിലേക്ക് പോന്നതായി രഹസ്യ വിവരം ലഭിക്കുകയും രാത്രിയിൽ ടൗണിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം അഞ്ചിന് ജയിലിൽ നിന്നും പുറത്തിറങ്ങിയ അനിൽകുമാർ ഒന്നര മാസത്തിനിടെ നടത്തിയ നിരവധി മോഷണങ്ങൾക്കും തുമ്പുണ്ടാക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു. പട്ടാമ്പി തളി മഹാദേവക്ഷേത്രം, തൃത്താല കൂറ്റനാട് ക്ഷേത്രം, ചെർപ്പുളശ്ശേരി ടൗണിനടുത്ത് മൂന്ന് വീട്,തൃശ്ശൂർ വടക്കാഞ്ചേരിയിൽ മൂന്ന് വീട്, പഴയന്നൂരിലെ ചിക്കൻസ്റ്റാൾ, രാമനാട്ടുകരയിലെ ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്തതിൽ പോലീസിനോട് പറഞ്ഞു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി . ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസ് IPS ൻ്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ Dysp K.M.ദേവസ്യ , CI സജിൻ ശശി, SI മാരായ ശ്രീജിത്ത്, പ്രമോദ് , ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ CP മുരളീധരൻ , കൃഷ്ണകുമാർ , മനോജ്കുമാർ ,പ്രശാന്ത് ,ASI അരവിന്ദാക്ഷൻ , എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .