17.1 C
New York
Sunday, August 1, 2021
Home Kerala നുഴഞ്ഞുകയറി അക്രമം സൃഷ്ടിക്കാനെത്തി: ആളെ പിടികൂടി കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി

നുഴഞ്ഞുകയറി അക്രമം സൃഷ്ടിക്കാനെത്തി: ആളെ പിടികൂടി കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി

   


നുഴഞ്ഞുകയറി അക്രമം സൃഷ്ടിക്കാനെത്തി: ആളെ പിടികൂടി കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനെത്തിയ ആളെ പിടികൂടി. പ്രേക്ഷോഭം അട്ടിമറിക്കാനും നേതാക്കള്‍ക്കു നേരെ വെടിവെക്കാനും പോലീസിന്റെ ഒത്താശയോടെ നിയോഗിച്ചതാണെന്ന് ആരോപിച്ച്‌ ഒരാളെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.

വെള്ളിയാഴ്ച (ജനുവരി-22) രാത്രിയോടെയാണ് കര്‍ഷകര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി അലോങ്കലപ്പെടുത്താനും കര്‍ഷക നേതാക്കളെ വെടിവെച്ചു കൊലപ്പെടുത്താനും ഡല്‍ഹി പോലീസിന്റെ അറിവോടെ രണ്ടു സംഘങ്ങളെ നിയോഗിച്ചെന്ന ഗുരുതരമായ ആരോപണമാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് സംഘത്തില്‍ പെട്ട ഒരാളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ഇയാളെ ഹരിയാന പോലീസിന് കൈമാറുകയും ചെയ്തു.കര്‍ഷക റാലി തടസ്സപ്പെടുത്താന്‍ പോലീസിന്റെ ഒത്താശയോടെ തങ്ങള്‍ പദ്ധതിയിട്ടതായി മുഖംമൂടിധാരി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന നടത്തിയ പോലീസുകാരുടെ പേരെടുത്ത് പറയുകയും ചെയ്തു. ‘രണ്ടു സംഘങ്ങളായി ജനുവരി 19 മുതല്‍ തങ്ങള്‍ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ പക്കല്‍ ആയുധമുണ്ടോയെന്ന് പരിശോധിക്കാനാണ് തങ്ങളെ ചുമതലപ്പെടുത്തിയത്. ജനുവരി 26ന് പ്രക്ഷോഭകര്‍ക്കിടയില്‍ കൂടിചേരാനും സമരത്തിനിടെ വെടിയുതിര്‍ക്കാനുമായിരുന്നു പദ്ധതി. കര്‍ഷകര്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. പ്രക്ഷോഭകര്‍ക്ക് പോലീസ് ആദ്യം മുന്നറിയിപ്പ് നല്‍കും തുടര്‍ന്ന് സഹകരിച്ചില്ലെങ്കില്‍ മുട്ടിന് കീഴെ വെടിയുതിര്‍ക്കാനും പദ്ധതിയുണ്ട്. കര്‍ഷകര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്ന് പോലീസിന് സ്ഥാപിച്ചെടുക്കാനാണ് തങ്ങളെ ആയുധങ്ങളുമായി ഇങ്ങോട്ടേക്ക് നിയോഗിച്ചത്’ പിടിയിലായ മുഖംമൂടി ധാരി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത്തിത്താനം കരിക്കണ്ടം പാടശേഖരത്ത് നെൽകൃഷി പുനരാരംഭിച്ചു.

*36 ഏക്കർ വരുന്ന ഇത്തിത്താനം കരിക്കണ്ടം പാടശേഖരം വീണ്ടും കൃഷി സമൃദ്ധിയിലേക്ക്.* കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തരിശ് കിടന്ന പാടശേഖരമാണ് കരിക്കണ്ടം. പാടം തരിശ് കിടന്നതുമൂലം പുല്ല് അഴുകി ചാലച്ചിറ തോട്ടിലെ വെള്ളം മലിനമാവുകയും തന്മൂലം...

നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത

പാല രൂപതക്ക്​ പിന്നാലെ സിറോ മലങ്കര പത്തനംതിട്ട രൂപതയും നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത സര്‍ക്കുലര്‍ പുറത്തിറക്കി. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാമ്പത്തികമടക്കമുള്ള...

ഒളിമ്പിക്സ് : പൂജയും പുറത്ത്,

പൂജയും പുറത്ത് ടോക്യോ ഒളിമ്പിക്‌സ് - വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ പൂജാറാണി പുറത്ത് ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ലീ ക്യൂവാനോടാണ് തോറ്റത്.സ്‌കോര്‍-5-0 69 കിലോഗ്രാം വിഭാഗം പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ തോല്‍പ്പിച്ചാണ്...

കുതിരാന്‍ തുരങ്കപ്പാതകളിൽ ഒന്ന് തുറന്നു.

വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി ; തൃശ്ശൂർ വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ തുരങ്കപ്പാതകളിൽ ഒന്ന് തുറന്നു. ഒരു മാസമായി ദൃതഗതിയിൽ പണികൾ നടക്കുകയും, ആഗസ്റ്റ് രണ്ടിനു തന്നെ രണ്ടു തുരങ്കപ്പാതകളിൽ ഒന്ന് തുറക്കാൻ സജ്ജമാക്കുകയു മായിരുന്നു. അതിൽ...
WP2Social Auto Publish Powered By : XYZScripts.com