പത്തനംതിട്ട:നീതി ലഭിക്കാൻ വനിതാ കമ്മീഷനെ സമീപിച്ച വൃദ്ധയ്ക്ക് നേരെ ശകാര വർഷം .പത്തനംതിട്ട ജില്ലയിലെ കോട്ടങ്കൽ സ്വദേശിനിയായ 89 കാരി ലക്ഷ്മിക്കുട്ടിയെയാണ് വനിത കമ്മീഷനദ്ധ്യക്ഷ എം സി ജോസഫൈൻ അധിക്ഷേപിച്ചത് .അയൽ വാസി മർദ്ദിച്ച സംഭവത്തിൽ പോലിസിൽ നിന്ന് നടപടിയുണ്ടാകാതെ വന്നപ്പോൾ ലക്ഷ്മിക്കുട്ടി വനിത കമ്മീഷന് പരാതി നൽകുകയായിരുന്നു .പത്തനം തിട്ട ജില്ലയുടെ അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഇവർക്ക് ഹിയറിംഗിന് പത്തനംതിട്ട എത്തുകയെന്നത് അസാധ്യമായിരുന്നു .ഏറെ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ അടുത്ത സ്ഥലമായ തിരുവല്ലയിലെ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മിക്കുട്ടിയുടെ ചെറുമകൻ ജോസഫൈനെ ഫോണിൽ വിളിച്ചപ്പോഴാണ് മോശമായ പെരുമാറ്റം അധ്യക്ഷയുടെ ഭാഗത്ത് നിന്നുണ്ടായത് .89 വയസായ തള്ളയെക്കൊണ്ട് ആരാണ് കേസ് കൊടുപിച്ചത് എന്നാണ് ജോസഫൈൻ ചോദിച്ചത് .ഫോൺ സംഭാഷണത്തിലൂടനീളം വൃദ്ധയെ അധിക്ഷേപിക്കുന്നതായി വ്യക്തമാണ് .ഫോൺ സംഭാഷണം ചാനലുകൾ സംപ്രേക്ഷണം ചെയ്തു .എന്നാൽ പരാതിക്കാരിയെ അധി ക്ഷേപിച്ചിട്ടില്ലയെന്നാണ് ജോസഫൈൻ്റെ മറുപടി .