കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസിന്‍റെ പങ്കാളിത്തത്തോടെ നിർധന കുടുംബത്തിന് വേളൂർ കല്ലുപുരക്കലിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീമതി. ശില്പ.ഡി. ഐ.പി.എസ്. നിർവഹിച്ചു. നാർക്കോട്ടിക് സെൽ ഡി. വൈ.എസ്.പി. ശ്രീ. ബി. അനിൽകുമാർ, വെസ്റ്റ് എസ്.എച്.ഓ. ശ്രീ. കെ. വിജയൻ, ജനമൈത്രി ADNO എസ്.ഐ. ശ്രീ. സരസിജൻ, വെസ്റ്റ് CROഎസ് ഐ ശ്രീ. ദിലീപ് കുമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, ഭവന നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.ബി. ബിനു, സെക്രട്ടറി ശ്രീ. ഷാജി ജേക്കബ്, വാർഡ് കൗൺസിലർ ശ്രീമതി. ഷീല ,മറ്റ് കൗൺസിലർമാർ ജനമൈത്രി സമിതി അംഗങ്ങൾ, പരിസരവാസികൾ എന്നിവർ സംബന്ധിച്ചു.