17.1 C
New York
Wednesday, January 26, 2022
Home Kerala നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു . കോട്ടയത്ത് വടവാതൂർ മാധവൻപടിയിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. വടവാതൂർ താന്നിക്കപടിയിലെ റബ്ബർ മിക്സിംങ് ഫാക്ടറി മാനേജറായ പെരുമ്പാവൂർ കാലടി കൊപ്രക്കാട്ട് വീട്ടിൽ ജോയി കെ.ആർ (53) ആണ് മരിച്ചത്. ജോലി സംബന്ധമായി വടവാതൂരിലാണ് താമസം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു.തുടർന്ന് റോഡിലേക്ക് തെറിച്ചു വീണത് ഈ സമയം കോട്ടയത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടൻ മണർകാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ മരിച്ചു. മഞ്ജുവാണ് ഭാര്യ. മക്കൾ മീര ( ഇൻഫോപാർക്ക് കൊച്ചി, മേഘ (പ്ലസ്ടു വിദ്യാർത്ഥിനി )

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...

അമ്മേ ഭാരതാംബേ… (കവിത)

സമത്വമാകണം…. സമതയേകണം…മമതചൂടും ഉൾക്കരുത്തിൽതെളിമയാകണം…മഹിമയേറും ഭാരതത്തിൻമക്കളായ നമ്മളെല്ലാംമറന്നുപോയിടാതെ കാത്തുവയ്ക്കണം…ഒരുമയെന്നുമുള്ളിൽ കാത്തുവയ്ക്കണം…പെരുമയെന്നുമുള്ളിൽചേർത്തുവയ്ക്കണം….കരുതലോടെന്നുംഈ പുണ്യഭൂമിയിൽസുരക്ഷയേകിടുംധീരരാം ജവാൻമാർ…നമുക്കവർക്കുവേണ്ടിഒത്തുചേർന്നു പ്രാർത്ഥിച്ചിടാം…ജാതിമതവർഗ്ഗവർണ്ണ ചിന്തകൾകൈവെടിഞ്ഞുഒത്തുചേർന്നു പോരാടി,നേടിയ സ്വാതന്ത്ര്യം,മനസ്സിലെന്നും കൊളുത്തി വയ്ക്കാംനിലവിളക്കിൻ ദീപമായ്…വ്യർത്ഥമായ ചിന്തകൾകഠിനമായ വാശികൾകൈവെടിഞ്ഞു ചേർന്നിടാംഇനി സ്പർദ്ധവേണ്ടയൊന്നിലും….മനുജനെവാക്കിലെ മഹത്വമെന്നുംകാത്തിടാൻകരങ്ങൾ നമ്മൾ കോർക്കണം,കരുത്തു തമ്മിൽ...

ഭാരതം (കവിത)

പാരിതിലേറ്റം പ്രസിദ്ധമാകുംഭാരതമാണെനിക്കേറെ പ്രിയംഭാഷയനേകമങ്ങോതിടുന്നോർഭദ്രമായങ്ങു കഴിഞ്ഞിടുന്നുവേഷഭൂഷാദികളേറെയുണ്ടേവേർതിരിവില്ലാതൊരുമയോടെസോദരരായിക്കഴിഞ്ഞീടുമീഭാരത ഭൂവിലിതെന്നുമെന്നുംജാതി മത ഭേദമേതുമില്ലജന്മമീമണ്ണിൽ പിറന്ന പുണ്യംധീരരനേകം പിറന്ന നാട്വീരാംഗനകൾ തൻ ജന്മനാട്പോരിനാൽ നേടിയസ്വാതന്ത്ര്യമിന്നുംപാലിച്ചു പോന്നിടുന്നിതെന്നുമെന്നുംഏറെയഭിമാനമോടെയെന്നുംഓതുന്നു ഭാരതീയനെന്നു ഞാനും ജയേഷ് പണിക്കർ✍

റിപബ്ലിക് ദിന സ്മരണ (കുറിപ്പ് ✒️)-

സ്വാതന്ത്ര്യസമര സേനാനി ഭഗത്സിംഗ് ന്റെ ചരിത്രമെടുത്തപ്പോൾ എഴുതുവാൻ പറ്റാതെ കണ്ണുനീർ കൊണ്ടെൻ കാഴ്ച മങ്ങി ഞാൻ എഴുതുന്നത് ഇടയ്ക്കിടെ വന്നു നോക്കുന്ന മകൻ എന്റെ കരച്ചിൽ കണ്ട് വിഷമിച്ചുകൊണ്ട് ചോദിച്ചു എന്താ പറ്റിയതെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: