നിലമ്പൂർ രാധ വധക്കേസ്
നിലമ്പൂർ കോൺഗ്രസ് ഓഫിസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു .കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഒന്നാംപ്രതി ബിജുവിനെയും രണ്ടാംപ്രതി ഷംസുദ്ദീനെയും വെറുതെ വിട്ടു. ജീവപര്യന്തം തടവിന് എതിരായ അപ്പീൽ കോടതി അംഗീകരിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് ഓഫീസിൽ വച്ചാണ് രാധ കൊലചെയ്യപ്പെട്ടത് . ബിജുവുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടർന്നാണ് കൊലപാതകം നടന്നത് രാധയെ ക്രൂരമായി കൊലപ്പെടുത്തി ജഡം കുളത്തിലെറിയുകയായിരുന്നു കേസിൽ കീഴ്ക്കോടതി ജീവപര്യന്ത്യ o ശിക്ഷ വിധിച്ചിരുന്നു