നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. നിലമ്പൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ നിറസാന്നിധ്യമായ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുകയെന്നാണ് പോസ്റ്ററില്‍ പറയുന്നത്. നിലമ്പൂരില്‍ രണ്ടു പേരുകളാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.വി. പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ വി.വി. പ്രകാശ് മത്സരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.