17.1 C
New York
Saturday, September 18, 2021
Home Kerala നിര്‍മ്മാണങ്ങള്‍ പലതും അനധികൃ‍തം'; മിഠായിത്തെരുവ് തീപ്പിടിത്തത്തില്‍ ഫയര്‍ഫോഴ്‍സ് പ്രാഥമിക റിപ്പോര്‍ട്ട്.

നിര്‍മ്മാണങ്ങള്‍ പലതും അനധികൃ‍തം’; മിഠായിത്തെരുവ് തീപ്പിടിത്തത്തില്‍ ഫയര്‍ഫോഴ്‍സ് പ്രാഥമിക റിപ്പോര്‍ട്ട്.

മിഠായി തെരുവിലുണ്ടായ തീപ്പിടുത്തത്തെക്കുറിച്ച് അഗ്നിരക്ഷാസേന സർക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിര്‍മ്മാണങ്ങളില്‍ പലതും അനധിക‍ൃതമെന്നും സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലത്തേക്ക് വാഹനങ്ങളുമായി വരാൻ സൗകര്യമില്ല. തീപ്പിടുത്തം നടന്ന സ്ഥലത്തേക്ക് വെള്ളമെത്തിക്കാൻ ഹൈഡ്രന്‍റ് സംവിധാനമില്ല.

റിലേ സിസ്റ്റം ആയാണ് ഇത്തവണ വെള്ളം നിറച്ച് തീകെടുത്തിയത്. മാനാഞ്ചിറയിൽ നിന്നും ഫയർഫോഴ്‌സ് പമ്പ് ഉപയോഗിച്ചു ഒരു പൈപ്പ് ലൈൻ മിഠായി തെരുവിലേക്ക് സ്ഥാപിക്കാൻ റിപ്പോർട്ടിൽ ശുപാർശ നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ച് ഇടനാഴികളിൽ വരെ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണം.

തീ അണയ്ക്കാനുള്ള ഫയർ എക്സ്റ്റിംഗ്യൂഷര്‍ കൂടുതൽ കടകളിൽ സ്ഥാപിക്കണം. വൈദ്യുതി വിതരണ സംവിധാനങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: