നിരോധിത മയക്കുമരുന്ന് വില്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി.
ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന കോതമംഗലം സ്വദേശികളായ മുഹമ്മദ് നിസാം (26), ഫർസീൻ (26) എന്നിവരാണ് ഫോർട്ട്കൊച്ചി പോലീസിൻ്റെ പിടിയിലായത്.
രാത്രികാലങ്ങളിൽ ഫോർട്ട് കൊച്ചി ഭാഗത്തെ ഹോം സ്റ്റേകളിൽ വിദേശികളേയും അന്യസംസ്ഥാനക്കാരേയും ലക്ഷ്യമിട്ടാണ് ഇവർ കച്ചവടം നടത്തിവന്നിരുന്നത്.