തിരുവനന്തപുരം:പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കി.
22ന് സഭ പിരിയും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നിർദേശം കാര്യോപദേശക സമിതി യോഗത്തിൽ സർക്കാർ മുന്നോട്ടുവെച്ചിരുന്നു.
നിർദേശം പ്രതിപക്ഷവും അംഗീകരിച്ചു.
അതേസമയം, സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് ചർച്ച ചെയ്യും.
സഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർക്ക് എതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്.