തിരുവനന്തപുരം : മാർച്ച് 20:നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധ ഇന്ന്.
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22നാണ്.
ആകെ 2168 പത്രികകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്.
മറ്റന്നാളോടെ പത്രികകളുടെ എണ്ണം കുറഞ്ഞേക്കും. പലയിടങ്ങളിലും വിമതന്‍മാര്‍ പത്രിക നല്‍കിയത് കൊണ്ട് അവരെ പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്.
മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച പ്രതിപക്ഷനേതാവിന്‍റെ പരാതിയില്‍ ജില്ലാ കലക്ടര്‍മാരുടെ അന്വേഷണം തുടരുകയാണ്.
ക്രമക്കേട് തെളിഞ്ഞാല്‍ ഇരട്ട വോട്ടുകള്‍ ഒഴിവാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമുണ്ടാകും.