17.1 C
New York
Saturday, April 1, 2023
Home Kerala നിയമസഭ തെരഞ്ഞെടുപ്പ് 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും

നിയമസഭ തെരഞ്ഞെടുപ്പ് 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും

കോണ്‍ഗ്രസ് മത്സരിക്കുക 95 സീറ്റുകളില്‍; അധികസീറ്റുകളില്‍ രണ്ടെണ്ണം ലീഗിനും; ഫോര്‍വേഡ് ബ്ലോക്കിനും സീറ്റ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 95ഓളം സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യത. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍ജെഡിയും യുഡിഎഫ് വിട്ടതോടെയാണ് കോണ്‍ഗ്രസ് അധികസീറ്റുകളില്‍ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞതവണ 87 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അധികസീറ്റുകളില്‍ മുസ്ലീം ലീഗിന് രണ്ടും സിഎംപിക്ക് ഒരു സീറ്റും അധികം നല്‍കും. മുന്നണിപ്രവേശനം നടത്തിയ ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റും നല്‍കാനാണ് തീരുമാനം.
അതേസമയം, ജോസ് കെ മാണി മുന്നണി വിട്ടെങ്കിലും കഴിഞ്ഞതവണത്തെ 15 സീറ്റുകളിലും പിജെ ജോസഫ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇവയില്‍ ചിലയിടങ്ങളില്‍ സീറ്റുകള്‍ വച്ചുമാറാനും സാധ്യതയുണ്ട്. ജോസഫ് എം പുതുശേരിയുടെ തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുത്ത് റാന്നി കേരളാ കോണ്‍ഗ്രസിന് നല്‍കും. പേരാമ്പ്ര ലീഗിന് കൈമാറി, തിരുവമ്പാടി ചോദിക്കാനും പിജെ ജോസഫ് വിഭാഗം ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയ തുടങ്ങും. ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാവണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥിനിര്‍ണയം. യുവത്വത്തിന് പ്രാധാന്യം നല്‍കി കഴിവും കാര്യശേഷിയുമുള്ള മുതിര്‍ന്നവരും മത്സരിക്കണമെന്നാണ് രാഹുല്‍ സംസ്ഥാനനേതൃത്വത്തിന് നല്‍കിയ നിര്‍ദേശം

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്‌സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്‌കാര നിശ

ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും പിന്നെ കഴിഞ്ഞ...

പ്രവീണ്‍ രാജ് ആര്‍. എല്‍ ന്   ഫൊക്കാനയുടെ  ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ്  സമ്മാനിച്ചു.

മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുൻ മന്ത്രി മോൻസ് ജോസഫ്  സമ്മാനിച്ചു.ഹയാത്ത് റീജന്‍സിയില്‍ നടന്ന  ഫൊക്കാന   കേരളാ  കോണ്‍വന്‍ഷനില്‍ വെച്ചാണ് ഭാഷയ്‌ക്കൊരു...

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും ഫൊക്കാന വഹിച്ച പങ്ക് പ്രശംസിനിയം: സ്പീക്കർ എ.എൻ.ഷംസീർ.

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിലും സാമ്പത്തിക പുരോഗതിയിലും സംഘടാനാപരമായ പങ്ക് ഫൊക്കാന വഹിക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അമേരിക്കൽ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള സമ്മേളനം ഹോട്ടൽ ഹയാ‌ത്ത് റീജൻസിയിൽ ഉദ്ഘാടനം...

Autism Awareness day ✍By: Abel Joseph Thekkethala

April 2nd is Autism awareness day.A person once said“some people with Autism may not be able to speak or answer to their name, but...
WP2Social Auto Publish Powered By : XYZScripts.com
error: