17.1 C
New York
Tuesday, June 22, 2021
Home Kerala നിയമസഭ തെരഞ്ഞെടുപ്പ്: സുരക്ഷക്ക് 59,292 പൊലീസുകാർ; പോളിങ് ഏജൻറുമാർക്കും സംരക്ഷണം

നിയമസഭ തെരഞ്ഞെടുപ്പ്: സുരക്ഷക്ക് 59,292 പൊലീസുകാർ; പോളിങ് ഏജൻറുമാർക്കും സംരക്ഷണം

നിയമസഭ തെരഞ്ഞെടുപ്പ്: സുരക്ഷക്ക് 59,292 പൊലീസുകാർ; പോളിങ് ഏജൻറുമാർക്കും സംരക്ഷണം

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സു​ഗ​മ​മാ​ക്കാ​ൻ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സം​സ്ഥാ​ന പൊ​ലീ​സ്​​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.

59,292 പൊ​ലീ​സ്​​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി.

സം​സ്ഥാ​ന​ത്തെ 481 പൊ​ലീ​സ്​​ സ്​​റ്റേ​ഷ​നു​ക​ളെ 142 ഇ​ല​ക്​​ഷ​ൻ സ​ബ് ഡി​വി​ഷ​നു​ക​ളാ​യി തി​രി​ച്ചാ​ണ് ജി​ല്ല പൊ​ലീ​സ്​​ മേ​ധാ​വി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​സം​വി​ധാ​നം ഇന്ന് നി​ല​വി​ൽ വ​രും.

24,788 സ്​​പെ​ഷ​ൽ പൊ​ലീ​സു​കാ​ര​ട​ക്കം 59,292 പേ​രാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ക.

ഇ​വ​രി​ൽ 4405 സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രും 784 ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രും 258 ഡി​വൈ.​എ​സ്.​പി​മാ​രും ഉ​ൾ​പ്പെ​ടും.

സി​വി​ൽ പൊ​ലീ​സ്​​ ഓ​ഫി​സ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​​ ഓ​ഫി​സ​ർ റാ​ങ്കി​ലു​ള്ള 34,504 പേ​രും ഡ്യൂ​ട്ടി​ക്കു​ണ്ടാ​കും.

സി.​ഐ.​എ​സ്.​എ​ഫ്, സി.​ആ​ർ.​പി.​എ​ഫ്, ബി.​എ​സ്.​എ​ഫ് എ​ന്നീ കേ​ന്ദ്ര​സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 140 ക​മ്പ​നി സേ​ന കേ​ര​ള​ത്തി​ലു​ണ്ട്.

അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ നേ​രി​ടാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച കേ​ന്ദ്ര സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഓ​ട്ടോ​മാ​റ്റി​ക്​ തോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ര​യും കേ​ന്ദ്ര​സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ന്യ​സി​ക്ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ള്ള 13,830 സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് 1694 ഗ്രൂ​പ്​ പ​ട്രോ​ൾ ടീ​മു​ക​ൾ ഉ​ണ്ടാ​കും. ന​ക്സ​ൽ ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്​​പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ ഗ്രൂ​പ്പും ത​ണ്ട​ർ​ബോ​ൾ​ട്ടും 24 മ​ണി​ക്കൂ​റും ജാ​ഗ്ര​ത പു​ല​ർ​ത്തും. അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ ക​ള്ള​ക്ക​ട​ത്ത്, മ​ദ്യ​ക്ക​ട​ത്ത്, ഗു​ണ്ട​ക​ളു​ടെ യാ​ത്ര എ​ന്നി​വ ത​ട​യാ​ൻ 152 സ്ഥ​ല​ങ്ങ​ളി​ൽ ബോ​ർ​ഡ​ർ സീ​ലി​ങ്​ ഡ്യൂ​ട്ടി​ക്കാ​യി പൊ​ലീ​സി​നെ നി​യോ​ഗി​ച്ചു.

പോ​ളി​ങ്​ ദി​വ​സം ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​നം കൂ​ട്ടം​കൂ​ടു​ന്ന​തും വോ​ട്ട​ർ​മാ​രെ ത​ട​യു​ന്ന​തും ക​ണ്ടെ​ത്താ​ൻ ഡ്രോൺ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കും. ഡ്രോൺ മു​ഖേ​ന ശേ​ഖ​രി​ക്കുന്ന ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ്​​ പ​ട്രോ​ളി​ങ്​ പാ​ർ​ട്ടി​ക്ക് കൈ​മാ​റു​ക​യും കു​റ്റ​ക്കാ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്യു​മെ​ന്ന്​ ഡി.​ജി.​പി അ​റി​യി​ച്ചു.

പോ​ളി​ങ്​ ഏ​ജ​ൻ​റു​മാ​ർ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കും. പോ​ളി​ങ്​ ഏ​ജ​ന്റു​മാ​ർ​ക്ക് സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള​ പ​ക്ഷം അ​ത​ത് സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ​മാ​രെ വി​വ​രം അ​റി​യി​ച്ചാ​ൽ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന്​ ഡി.​ജി.​പി അ​റി​യി​ച്ചു. ഏ​ജ​ൻ​റു​മാ​ർ​ക്ക് വീ​ട്ടി​ൽ​ നി​ന്ന് പോ​ളി​ങ്​ സ്​​റ്റേ​ഷ​നി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യാ​ൻ പൊ​ലീ​സ്​​ സം​ര​ക്ഷ​ണം ന​ൽ​കും. പൊ​ലീ​സ്​​ വി​ന്യാ​സ​വും സു​ര​ക്ഷാ​ന​ട​പ​ടി​ക​ളും നി​രീ​ക്ഷി​ക്കാ​നും ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും എ.​ഡി.​ജി.​പി. മ​നോ​ജ് എ​ബ്ര​ഹാ​മി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​​ ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും ഇ​ല​ക്​​ഷ​ൻ ക​ൺേ​ട്രാ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap