തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടന്ന് മുന്നണികള്‍. എല്‍ഡിഎഫ് യോഗം എകെജി സെന്‍ററില്‍ ചേർന്നു
പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും ആശയക്കുഴപ്പങ്ങളും തുടരുമ്ബോള്‍ മുന്നണി നിലപാട് എന്‍സിപി യോഗത്തില്‍ ആവശ്യപ്പെടും.
എന്‍സിപിക്കുളളിലും ഭിന്നത നിലനില്‍ക്കെ ടി പി പീതാംബരനും, മാണി സി കാപ്പനും ഒപ്പം എ കെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കും. സീറ്റ് ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്താതെ എല്‍ഡിഎഫ് ജാഥ, പ്രകടനപത്രിക എന്നിവയില്‍ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം. എന്‍സിപി സമ്മര്‍ദ്ദത്തില്‍ പാലാ സീറ്റ് ചര്‍ച്ച ചെയ്താല്‍ സിപിഐ നിലപാടും നിര്‍ണ്ണായകമാകും.