നിയമസഭ തിരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കുമെന്ന് സൂചന പി ജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പകരം തൊടുപുഴയിൽ അപു മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ജോസഫ് തൊടുപുഴയിൽ തന്നെ മത്സരിക്കുമെന്നാണ് ഒടുവിലത്തെ വിവരം . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് അപു മത്സരിക്കണമെന്നാണ് പാർട്ടിയിൽ ഉയർന്നിരിക്കുന്ന ആവശ്യം . കത്തോലിക്കാ സഭയ്ക്ക് നിർണായക സ്വാധീനമുളള തിരുവമ്പാടിയിൽ അപുവിനെ ഇറക്കിയാൽ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് കേരള കോൺഗ്രസ് കണക്കുകൂട്ടുന്നത് . ഇവിടെ ലീഗ് മത്സരിക്കുന്നതിനേക്കാൾ കേരള കോൺഗ്രസ് മത്സരിക്കുന്നതാകും ഗുണം ചെയ്യുകയെന്ന് ജോസഫ് വിഭാഗം വിലയിരുത്തുന്നു . പകരം പാർട്ടിയുടെ കൈവശമുള്ള പേരാമ്പ്ര ലീഗിന് നൽകിയാൽ അവിടെയും വിജയിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.