17.1 C
New York
Wednesday, September 22, 2021
Home Kerala നിയമസഭ കയ്യാങ്കളി കേസ്: പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ തടസ്സഹര്‍ജി, വിധി ഇന്ന്

നിയമസഭ കയ്യാങ്കളി കേസ്: പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ തടസ്സഹര്‍ജി, വിധി ഇന്ന്

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.

അഭിഭാഷക പരിഷത്താണ് തടസ്സ ഹർജി നൽകിയത്.

രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ തടസ്സവാദം മാത്രമാണ് ഉന്നയിച്ചത്.

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.

തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

എന്നാൽ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയിൽ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിർവാദം.

ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയമസഭയിൽ അരങ്ങേറിയത്.

അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.

കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: