17.1 C
New York
Wednesday, September 22, 2021
Home Kerala നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജി കോടതി തള്ളി.

നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജി കോടതി തള്ളി.

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹർജി കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.
വിടുതൽ ഹർജിയിൽ 23ന് വാദം തുടങ്ങും.

തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയമസഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു. കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: