നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്ത്.
സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്.
തന്റെ പിഎയെ സംരക്ഷിക്കുന്നതിനോ നിയമനടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനോ, നിയമനിർമാണ സഭക്ക് സംരക്ഷണം നൽകുന്ന വിശേഷാധികാരം സ്പീക്കർ ദുരുപയോഗം ചെയ്യുന്നത് നിർഭാഗ്യകരമാണ്.ഇത് നിയമസഭയുടെ പദവിയേയും അന്തസ്സിനേയും ഇടിച്ചുതാഴ്ത്തുകയാണ് എന്ന് കെ.സി.ജോസഫ് പറഞ്ഞു.