തിരുവനന്തപുരം : മാർച്ച് 12:നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്,
പത്രികാ സമര്‍പ്പണവും ആരംഭിക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും ഇതോടെ ആരംഭിക്കും. 19 വരെ പത്രിക നല്‍കാം.
20-ന് സൂക്ഷ്മപരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പത്രികാസമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ട് വാഹനങ്ങള്‍ ഉപയോഗിക്കാം.
റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലംവരെ മാത്രം അഞ്ചു വാഹനം അനുവദിക്കും. ഒരു റാലി കടന്നുപോയി അരമണിക്കൂറിനുശേഷമാണ് അടുത്തതിന് അനുമതി.
സ്ഥാനാര്‍ഥിയും ഒപ്പം വരുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിക്കണം. പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിന്റെ പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം.