നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കേന്ദ്രമന്ത്രി വി. മുരളീധരൻ.
ഒ. രാജഗോപാൽ അടക്കമുള്ളവർ മത്സരരംഗത്തുണ്ടാകുമോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണെന്നും മുരളീധരൻ പറഞ്ഞു.
തന്റെ മണ്ഡലം കഴക്കൂട്ടമാണ്. കഴക്കൂട്ടത്ത് തന്നെയാണു താമസിക്കുന്നതും അവിടം കേന്ദ്രീകരിച്ചു തന്നെയാണു പ്രവർത്തിക്കുന്നതും. സജീവമായി എല്ലാ കാര്യത്തിലും ഇടപെടുന്നുമുണ്ട്. എന്നാൽ സ്ഥാനാർഥിയാകണോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണെന്നും മുരളീധരൻ പറഞ്ഞു.