നിയമസഭാ തെരഞ്ഞെടുപ്പിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി.
പൂര്‍ണമായും കോട്ടണ്‍ കൊണ്ട് നിര്‍മിച്ച തുണി, പേപ്പര്‍ തുടങ്ങിയവയിലെ പ്രചാരണം നടത്താവു എന്നാണ് ഉത്തരവിലെ നിര്‍ദേശം.
പ്രചരണത്തിനായി പോളീസ്റ്റര്, നൈലോണ്‍, പ്ലാസ്റ്റിക്ക്, പിവിസി തുടങ്ങിയവയില്‍ നിര്‍മിച്ച ഫ്ളക്സ്, ബാനര്‍, ബോര്‍ഡ് എന്നിവ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
പ്രചരണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗ ശേഷം ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും.