നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി.
കോട്ടയം ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ മോക് പോള്‍ ആരംഭിച്ചു.
വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത അന്തിമമായി ഉറപ്പാക്കുന്ന നടപടിയാണ് മോക് പോള്‍.
സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന മോക് പോളിൽ ഓരോ യന്ത്രത്തിലും ഏറ്റവും കുറഞ്ഞത് 50 വോട്ടുകള്‍ ചെയ്യും.
മോക് പോളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ മായ്ക്കുകയും വിവിപാറ്റ് സ്ലിപ്പുകള്‍ നീക്കുകയും ചെയ്തശേഷം വോട്ടിംഗ് യന്ത്രം സീല്‍ ചെയ്യും. തുടര്‍ന്നാണ് ഏഴു മണിക്ക് വോട്ടിംഗ് ആരംഭിക്കുക.-