കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം സീറ്റുകൾ കോൺഗ്രസ് വനിതകൾക്കായി നീക്കി വക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്വ ക്ഷ ലതികാ സുഭാഷ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു കോൺഗ്രസ് പാർട്ടി അതിന് തയാറാകുമെന്നാണ് പ്രതീക്ഷ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ മുതൽ 22 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ജില്ലാ തല വനിതാ നേതൃസംഗമങ്ങൾ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പിനായി മഹിളാ കോൺഗ്രസിനെ സജ്ജമാക്കുകയാണ് നേതൃസംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പോലീസ് രാജ് അവസാനിപ്പിക്കണമെന്നും, കോട്ടയത്ത് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ കുടുംബത്തിന് അഭ്യന്തരവകുപ്പിന്റെ സഹായ ധനം അനുവദിക്കണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. ശോഭാ സലി മോനും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.