നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമാകില്ലെന്ന് സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ബി.ജെ.പി- കോൺഗ്രസ് ബന്ധത്തിന് തൻ്റെ കൈയ്യിൽ തെളിവില്ലെന്നും, അതു കൊണ്ട് ആരോപണം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .
മത രാഷ്ട്ര വാദം ഉന്നയിക്കുന്ന സുരേന്ദ്രനും മുസ്ലിം മത വർഗീയവാദം ഉയർത്തുന്നവരും ഒരേ തോണിയിലാണ് സഞ്ചരിക്കുന്നത്.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു പോലെ എതിർക്കുക എന്നതാണ് എൽ ഡി എഫ് നിലപാടെന്നും കാനം കണ്ണൂരിൽ പറഞ്ഞു.