നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്‍റെ പ്രചാരണ ഗാനം പുറത്തിറക്കി.
പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
“നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി…”എന്ന് തുടങ്ങുന്ന പ്രചാരണ ഗാനത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ലോറൻസ് ഫെർണാണ്ടസാണ്.
സംഗീതം പ്രശാന്ത് പ്രഭാകര്‍.
ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഖാനാണ് രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള പ്രചാരണ ഗാന വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതെന്ന് മീഡിയ കമ്മിറ്റി ചെയർമാൻ പാലോട് രവി അറിയിച്ചു
Facebook Comments