തിരുവനന്തപുരം: മാർച്ച്: 11:നിയമസഭാ തിരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും.
ജയസാധ്യത പരിഗണിച്ച് നേമത്ത് കെ.മുരളീധരൻ മത്സരിക്കാനുളള സാധ്യതയേറി. സ്ഥാനാർഥി ആകുന്നതിനൊപ്പം പ്രചാരണസമിതി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു.
കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി യോഗം ബുധനാഴ്ച രാത്രി ഏറെ വൈകിയും നടത്തിയിരുന്നു. സാധ്യതാപട്ടിക ചുരുക്കാനുളള കഠിനപ്രയത്നത്തിലായിരുന്നു നേതാക്കൾ. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന ചർച്ചയിൽ സാധ്യതാ പട്ടിക വിശദമായി ചർച്ച ചെയ്യുകയും ഓരോ മണ്ഡലത്തിലുമായി നിർദേശിക്കപ്പെട്ട പേരുകൾ ഒന്നോ രണ്ടോ ആയി ചുരുക്കാനുളള ശ്രമങ്ങളുമാണ് നടന്നത്. ഇന്ന് രാവിലെ സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. തുടർന്ന് ഇന്നുതന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.