നിയമന വിവാദങ്ങള്‍ ഉയർന്നു നിൽക്കേ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി മുന്‍ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്ന പി.ടി ചാക്കോയാണ് പണ്ട് താന്‍ വാങ്ങിയിരുന്ന ശമ്പളവും ഇപ്പോഴത്തെ പ്രസ് സെക്രട്ടറിമാരുടെ ശമ്പളവും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ആയിരുന്നപ്പോള്‍ 7538 രൂപ മാത്രമാണ് തനിക്ക് ശമ്പളമായി ലഭിച്ചിരുന്നതെന്നും ഇപ്പോഴുള്ള പ്രസ് സെക്രട്ടറിമാരുടെ ശമ്പള സ്കെയില്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നുന്നും പിടി ചാക്കോ വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായ ശമ്ബളമായിരിക്കും ലഭിക്കുക
2004ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പി.ആര്‍.ഡിയില്‍ നിന്ന് ഡെപ്യുട്ടേഷന്‍ ലഭിച്ച് എത്തിയ പി.ടി ചാക്കോക്ക് ലഭിച്ചത് 7538 രൂപ ആണ്. പക്ഷേ ഇപ്പോൾ സ്‌പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡ്വൈസര്‍മാരുടെ ശമ്ബള സ്‌കെയില്‍ 93000- 1,20,000 രൂപ വരെയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ പിടി ചാക്കോ വ്യക്തമാക്കി.