17.1 C
New York
Wednesday, August 10, 2022
Home Kerala നിയമന വിവാദം: എം.ബി.രാജേഷിന്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ഉമർ തറമേൽ.

നിയമന വിവാദം: എം.ബി.രാജേഷിന്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ഉമർ തറമേൽ.

കാലടി സർവകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നിൽ വിഷയവിദഗ്ധരുടെ ഉപജാപങ്ങളാണെന്ന ഭർത്താവും മുൻ എം.പി.യുമായ എം.ബി.രാജേഷിന്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ഉമർ തറമേൽ.

രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമർ ഉമർ തറമേൽ.

ഫേസ്ബുക്കിലൂടെയാണ് ഉമ്മർ തറമേലിന്റെ പ്രതികരണം.

മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം എം.ബി.രാജേഷ് പറഞ്ഞത്.

ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പിഎച്ച്.ഡി. ഈ ജോലിക്ക് അപേക്ഷ നൽകുമ്പോൾ കിട്ടിയതല്ലെന്നും ആറുമാസം മുൻപുമാത്രം ലഭിച്ചതാണെന്നും കാലടി സർവകലാശാലയിൽ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാൻ വേണ്ടിയായിരുന്നു അത്. സർവകലാശാല നിജസ്ഥിതി തേടിയപ്പോൾ 2018-ൽ മലയാളത്തിൽ പിഎച്ച്.ഡി. ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡി.ക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റർവ്യൂ ബോർഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നതെന്ന് രാജേഷ് പറഞ്ഞിരുന്നു. എന്നാൽ താൻ ഉൾപ്പടെയുളള വിഷയവിദഗ്ധർക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനാണ് ഉമർ തറമേൽ രാജേഷിനെ വെല്ലുവിളിച്ചിരിക്കുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.

സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു വാദം.എന്നാൽ...

139.15 അടി ജലനിരപ്പ്; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം...

ദുരിതാശ്വാസ പ്രവർത്തനം; 5 ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി...

നെഹ്റുട്രോഫി ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും.

പുന്നമടയാറ്റി​ൽ സെപ്തംബർ നാലി​ന് നടക്കുന്ന 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് സൗത്ത് ഇൻഡ്യൻ ബാങ്ക് ഓൺലൈൻ വഴിയാണ് ടിക്കറ്റ് വില്പനയ്ക്ക് തുടക്കമാവുന്നത്. നാളെ മുതൽ പത്ത് ജില്ലകളിലെ സർക്കാർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: