17.1 C
New York
Wednesday, September 22, 2021
Home Kerala നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള; രണ്ട് പേര്‍ക്ക് രോഗലക്ഷണം

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള; രണ്ട് പേര്‍ക്ക് രോഗലക്ഷണം

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗലക്ഷണം. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ വിശദമായ പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണം പ്രകടപ്പിച്ച രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യപ്രവര്‍ത്തകരോ അല്ലെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത് 158 പേരാണ്. ഇവരില്‍ 20 പേര്‍ക്കാണ് അടുത്ത സമ്പര്‍ക്കമുള്ളത്. ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗലക്ഷമുള്ളതെന്നാണ് സൂചന. നിപ പ്രതിരോധത്തിനുള്ള ആക്ഷന്‍ പ്ലാന്‍ തയാറായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

സമ്പര്‍ക്ക പട്ടിക തയാറാക്കി പ്രതിരോധം ശക്തമാക്കും. നിപ വൈറസ് ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ പനി കുറയാത്തതിനെ തുടര്‍ന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...

നാടൻ കോഴി ചിക്കൻ പിരട്ട്

ചേരുവകൾ :1.ചിക്കൻ -1.1/2 കിലോ2.മുളകുപൊടി - 6സ്പൂൺ3.മഞ്ഞൾപൊടി -1സ്പൂൺ4.മല്ലിപൊടി -4 സ്പൂൺ5.ഗരം മസാല പൊടി - 4സ്പൂൺ6.പൊതിയിന ഇല -1 പിടി7.രംഭഇല -1പിടി8.കടുക് -2സ്പൂൺ9.ഇഞ്ചി -1കഷ്ണം10.വെളുത്തുള്ളി -5 അല്ലി11.പച്ചമുളക് -4 എണ്ണം12.കറിവേപ്പില -1...

വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിന സ്മരണ.(ലേഖനം)

വിശ്വമഹാ ഗുരുവും സാമൂഹിക പരിഷ്കാർത്താവും, ചിന്തകനും, സന്യാസിവര്യനും, ദാർശനികനുമായ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം സെപ്റ്റംബർ 21 (കന്നി 5) ന് ആചരിക്കുന്നു. സർവ്വസംഗപരിത്യാഗികളായ സന്യാസിമാരുടെ ദേഹ വിയോഗത്തിനെ സമാധി എന്ന്‌വിശേഷിപ്പിക്കുന്നു. പഞ്ചഭൂതങ്ങളാൽ...

ദൈവ സംരക്ഷണം (ബാലകഥ)

കല്യാണി അമ്മയുടെ കൊച്ചുമകളാണ് എട്ടാംതരത്തിൽ പഠിക്കുന്ന രശ്മി രാജ്. അവൾ മുത്തശ്ശിക്കൊപ്പമാണ് ഉറങ്ങുക. മുത്തശ്ശി അവൾക്ക് കഥകളും നാട്ടു ചരിത്രങ്ങളും പറഞ്ഞു കൊടുക്കും.രശ്മിയുടെ ചില ചോദ്യങ്ങൾക്ക് മറുപടി പറയാനും മുത്തശ്ശി ഈ സമയം ഉപയോഗിക്കാറുണ്ട്. പതിവ്...
WP2Social Auto Publish Powered By : XYZScripts.com
error: