17.1 C
New York
Monday, September 20, 2021
Home Kerala നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം; ആളുകളുടെ എണ്ണം 251 ആയി

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം; ആളുകളുടെ എണ്ണം 251 ആയി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം ഉള്ളവരുടെ എണ്ണം 251 ആയി. ഇന്ന് ജില്ല കലക്ടർ ഇറക്കിയ സർക്കുലറിലാണ് സമ്പർക്ക സംഖ്യ ഉയർന്നതായി രേഖപ്പെടുത്തിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് പരിശോധന തുടരുകയാണ്.

കോഴിക്കോട് മൂന്നാം ഘട്ട നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുമായി സമ്പർക്കം കഴിഞ്ഞ ദിവസം 188 ആയിരുന്നു. ഹൈ റിസ്ക്ക് 20ഉം. ഇന്ന് ജില്ലാ കലക്ടർ ഇറക്കിയ സർക്കുലറിൽ സമ്പർക്ക സഖ്യ 251 ആയി ഉയർന്നു. ഹൈ റിസ്ക്ക് 32 ആയി. 8 പേരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. 32 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ നിപ്പ വാർഡിലാണ് ഉള്ളത്. കുട്ടിയുമായി പോയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരാണ് സമ്പർക്ക പട്ടികയിൽ ഭൂരിഭാഗവും. പനി ലക്ഷണമുള്ള 8 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജർ ഉപകരണങ്ങളുമായി എത്തിയ ശേഷം സ്രവ പരിശോധന ശേഷം കോഴിക്കോട് തന്നെ നടത്താനാകുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.കെ ബേബിയുടെ നേതൃത്വത്തിൽ മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്തു നിന്നും മൃഗങ്ങളുടെ രക്ത സാമ്പിളുകൾ എടുത്തു.

വവ്വാലുകളുകളുടെ സ്രവ പരിശോധനയും നടത്തേണ്ടി വരുമെന്ന് ഡോ.കെ.കെ ബേബി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: