17.1 C
New York
Thursday, September 23, 2021
Home Kerala നിപ്പ പ്രതിരോധ പ്രവർത്തനം ഏറ്റെടുക്കും; ഐ.എം.എ.

നിപ്പ പ്രതിരോധ പ്രവർത്തനം ഏറ്റെടുക്കും; ഐ.എം.എ.

നിപ്പയുടെ രണ്ടാം വരവ് ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ ഐ.എം.എ ഏറ്റെടുക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.ടി.സക്കറിയ പറഞ്ഞു

ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഘുലേഖകളും പ്രധിരോധ പ്രവർത്തനവും ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആലപ്പുഴ ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറും ഐ.എം.എ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ചെയർമാനുമായ ഡോ.ബി.പദ്മകുമാർ തയ്യാറാക്കിയ ”നിപ്പ പ്രതിരോധം” കൈപുസ്തകം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എം.എ ജില്ലാ പ്രസിഡൻ്റ് ഡോ.എ.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു

ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ.ടി.കെ.താഹ ‘ഡോ.മദന മോഹനൻ നായർ, ഡോ.ഹരീ പ്രസാദ്, ഡോ.സഫ്ദർ മുഹമ്മദ്, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ സെക്രട്ടറി കെ.നാസർ എന്നിവർ പങ്കെടുത്തു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: