17.1 C
New York
Saturday, September 18, 2021
Home Kerala നിപ്പയുടെ, ഉറവിടം കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി

നിപ്പയുടെ, ഉറവിടം കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി

കോഴിക്കോട് ചാത്തമംഗലത്ത് റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊർജ്ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനൈ എൻ ഐ വി യിൽ നിന്നുളള വിദഗ്ധ സംഘവും പരിശോധനകൾക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക.

രോഗം ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 274 പേരുണ്ട്. ഇവരിൽ ഏഴ് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. തുടർച്ചയായ മൂന്നാംദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്.

ചാത്തമംഗലത്ത് വീടുകൾ കേന്ദ്രീകരിച്ചുളള സർവ്വേയിൽ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കൊവിഡ്, നിപ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധനകള്‍ തുടരുകയാണ്. തിരുവനന്തപുരം മൃഗരോഗ നിർണയ കേന്ദ്രത്തിലെ വിദഗ്ധ സംഘം ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. ഇവിടുത്തെ പക്ഷികളിൽ നിന്നും മ‍‍‍ൃഗങ്ങളില്‍ നിന്നും ശേഖരിച്ച സാംപിളുകൾ വിമാന മാർഗ്ഗം ഭോപ്പാലിലെ വൈറോളജി ലാബിലേക്കയച്ചു.

കാർഗോ കമ്പനിയുടെ എതിര്‍പ്പാണ് സാംപിളുകള്‍ അയക്കാൻ വൈകിയത്. നിപ ഭീതിയെ തുടർന്ന് സാംപിളുകൾ അയക്കാനാവില്ലെന്ന ഇന്‍ഡിഗോ എയർലൈന്‍‍സ് കാർഗോ കമ്പനിയുടെ നിലപാട് പിന്നീട് സർക്കാർ ഇടപെട്ട് പരിഹരിച്ചെന്ന് മൃസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

എൻ്റ ജീവിതത്തിലൊരിക്കൽ പോലുംനിൻ്റെ പ്രത്യക്ഷമായ സാന്നിദ്ധ്യം ഞാൻ ...

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം. 'നാവ് നാരായ'മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും...
WP2Social Auto Publish Powered By : XYZScripts.com
error: