നാലാം ട്വൻ്റി-ട്വൻ്റിയിൽ ഇന്ത്യയ്ക്ക് ജയം
ഇംഗ്ലണ്ടിനെതിരായ നാലാം ട്വൻ്റി-ട്വൻ്റി മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. എട്ട് റൺസിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
സ്കോർ:
ഇന്ത്യ 185/8 ( 20)
ഇംഗ്ലണ്ട് 177/8 (20)
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമും ഒപ്പമെത്തി (2-2). ഇതോടെ അവസാന മത്സരം നിർണ്ണായകമായി.