നാദാപുരത്ത് പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണക്കടത്ത് സംഘമെന്ന് റൂറല്‍ എസ്പി ശ്രീനിവാസ്.
പ്രതികളെക്കുറിച്ച് വിവരം കിട്ടിയെന്നും ഉടന്‍ പിടികൂടുമെന്നും എസ്പി പറഞ്ഞു.
അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന അജ്നാസിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങവേ അഞ്ച് പേരടങ്ങുന്ന സംഘം അജ്നാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന താർ ജീപ്പ് തടഞ്ഞ് നിർത്തുകയും ടയറിന്റെ കാറ്റ് അഴിച്ച് വിടുകയും ചെയ്തു.