17.1 C
New York
Sunday, February 5, 2023
Home Kerala ആളുകളെ ഓടിച്ചിട്ട് കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു

ആളുകളെ ഓടിച്ചിട്ട് കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു

Bootstrap Example

നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു

ഈരാറ്റുപേട്ടയിൽ 2 കുട്ടികളടക്കം 11 പേരെ കടിച്ച് പരിക്കേൽപിച്ചക്കേൽപിച്ച നായയ്ക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർ നടപടികൾ ചർച ചെയ്യാൻ നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു.

കടിയേറ്റവരെ ശനിയാഴ്ച്ച കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് കുത്തിവയ്പ് നല്കിയിരുന്നു. പേരോഗം സ്ഥിരീകരിച്ചതോടെ ആവശ്യമായി വരുന്ന തുടർ ചികിത്സകൾക്ക് ഇവിടെ തന്നെ സൗകര്യമൊരുക്കും. ആർഡിഒയാവും നടപടികൾ ഏകീകരിക്കുക.

നഗരസഭാ പരിധിയിലെ തെരുവുനായ്ക്കളെ പിടികൂടാൻ നടപടി സ്വീകരിക്കും. കടനാട് നിന്നും ഇതിനായി സംഘത്തെ എത്തിക്കും. നായ്ക്കളെ കൊല്ലാൻ അനുമതി ഇല്ലാത്തതിനാൽ പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തി പിടിക്കുന്ന സ്ഥലത്ത് തന്നെ തിരികെ വിടാനാണ് തീരുമാനം.

നഗരത്തിലെ മാലിന്യ പ്രശ്നവും നായകൾ പെരുകുന്നതിന് കാരണമാകുന്നുണ്ട്. നഗരസഭ മാലിന്യ സംഭരണം നടത്തിയിട്ടും ഇത്രയധികം വേസ്റ്റ് എത്തുന്നത് പരിശോധിക്കുമെന്നു ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

മലയാളി മനസ്സിനൊപ്പം നിറഞ്ഞ മനസ്സുമായ്..✍ബൈജു തെക്കുംപുറത്ത്

പുതിയ കാലത്തിൻ്റെ വാർത്താ സ്പന്ദനമായ് അക്ഷരാർത്ഥത്തിൽ മാറിയ, ലോകമൊട്ടുക്കുമുള്ള മലയാളികളുടെ വിരൽത്തുമ്പിൽ എന്നും എത്തുന്ന മലയാളി മനസ്സിൻ്റെ സഹയാത്രികനായിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു. വിവിധ സാഹിത്യ കൂട്ടായ്മകളിലും സ്വന്തം പേജിലും എഴുതി മുന്നോട്ട് പോകുന്ന...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

🟥ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ലിയോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം...

മലയാളി മനസ്സ് .. “ആരോഗ്യ വീഥി”

ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

മികവിന്റെ പിന്നിലെ പ്രയത്നം ഏറെ പ്രധാനം. ...................................................................................................... ഒരു രാജാവ്, തന്റെ രാജ്യത്തെ ഏറ്റവും മികച്ച ചിത്രകാരനെ, വളരെ അപൂവ്വമായി മാത്രം കാണപ്പെടാറുള്ള ഒരു പക്ഷിയുടെ ചിത്രം വരയ്ക്കാനേൽപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രം പൂർത്തിയായില്ല. ചോദിക്കുമ്പോൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: