നാടുകാണി ചെക്ക്പോസ്റ്റില്‍ കര്‍ശന നിയന്ത്രണം.
കോവിഡ് വ്യാപകമാകുന്നതിനാല്‍ കേരള–തമിഴ്നാട് അതിര്‍ത്തിയായ നാടുകാണി ചെക്ക്പോസ്റ്റില്‍ കര്‍ശന നിയന്ത്രണം. നീലഗിരി ജില്ലയിലേക്ക് കടക്കാന്‍ ഇ പാസ് നിര്‍ബന്ധമാക്കി. വിഷു പ്രമാണിച്ച് ധാരാളം വിനോദസഞ്ചാരികള്‍ അതിര്‍ത്തിവഴി ഊട്ടി, കുനൂര്‍, വാല്‍പ്പാറ, കോത്തഗിരി എന്നിവിടങ്ങളിലേക്ക് വരുമെന്ന കണക്കുകൂട്ടലിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ നടപടി.
ഊട്ടിയിലെ സസ്യോദ്യാനം, ബോട്ട് ഹൗസ്, റോസ് ഗാര്ഡന്, കൂനൂര്‍ സിംസ് പാര്‍ക്ക് എന്നീ കേന്ദ്രങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തി. ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പുല്‍മൈതാനത്ത് പ്രവേശനത്തിനും വിശ്രമിക്കാനും കടുത്ത നിബന്ധനയുണ്ട്. ഒരുമണിക്കൂര്‍ പ്രവേശനസമയം നിജപ്പെടുത്തി
Facebook Comments